പൊലീസുകാരന് കൊവിഡ്; കളമശേരി പൊലീസ് സ്റ്റേഷൻ അടച്ചിടേണ്ടതില്ലെന്ന് ഡിസിപി

കളമശേരിയിൽ കൊവിഡ് ബാധിച്ച പൊലീസുകാരന്റെ സമ്പർക്ക പട്ടിക വിപുലം. പൊലീസുകാരൻ ഇട പഴകിയ ഹൈക്കോടതിയിലും പൊലീസ് സ്റ്റേഷനിലുമായി 100ൽ അധികം ആളുകളോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ജില്ലാ അരോഗ്യ വിഭാഗം നിർദേശിച്ചു. കൊവിഡ് ബാധിതനെത്തിയ സാഹചര്യത്തിൽ ഹൈക്കോടി ജഡ്ജി സ്വയം നിരീക്ഷണത്തിൽ പോയി. ഹൈക്കോടതിയിൽ അഗ്‌നിശമന സേന അണുനശീകരണം നടത്തി.കളമശേരി പൊലീസ് സ്റ്റേഷൻ അടച്ച് പൂട്ടണമെന്ന് പോലീസ് അസോസിയേഷൻ പറഞ്ഞു. സ്റ്റേഷൻ പൂട്ടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി ജി പൂങ്കുഴലി വ്യക്തമാക്കി.

കൊച്ചി കളമശേരിയിൽ കൊവിഡ് ബാധിച്ച പൊലീസുകാരന്റെ റൂട്ട് മാപ്പ് ജില്ല ആരോഗ്യ വിഭാഗം തയാറാക്കി. വിപുലമായ സമ്പർക്ക പട്ടികയാണ് ഇയാൾക്കുള്ളത്. രോഗ ബാധിതന്നെത്തിയ ഹൈക്കോടതിയിലും, കളമശേരി പൊലീസ് സ്റ്റേഷനിലുമായി 100ൽ അധികം പേരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വിഭാഗം അവശ്യപ്പെട്ടു. പൊലീസുകാരനെത്തിയ സാഹചര്യത്തിൽ ഹൈക്കോടതി ജഡ്ജി സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. ഹൈക്കോടതിയിൽ അഗ്‌നിശമന സേന രാവിലെ തന്നെ അണുനശീകരണം നടത്തി. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഓഫീസും അടച്ചുപൂട്ടി.

Read Also: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഡ്രൈവർക്ക് കൊവിഡ്; ഇയാൾ സീരിയൽ ലൊക്കേഷനുകളിലെത്തിയിരുന്നു; സമ്പർക്ക പട്ടികയിൽ ആശങ്ക

ഹൈക്കോടതിയിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി യോഗം ചേർന്നു. ചീഫ് ജസ്റ്റിസും നാല് മുതിർന്ന ജഡ്ജിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. കൊവിഡ് ബാധിതനെത്തിയ സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം സംബന്ധിച്ചായിരുന്നു യോഗത്തിൽ ചർച്ച. ഇതിനിടെ കളമശേരി പൊലീസ് സ്റ്റേഷൻ പൂട്ടിയിടണമെന്ന ആവശ്യവുമായി പൊലീസ് അസോസിയേഷൻ സെക്രട്ടറി പി ജി അനിൽ കുമാർ രംഗത്തെത്തി. എന്നാൽ നിലവിൽ പൊലീസ് സ്റ്റേഷൻ അടക്കേണ്ട സാഹചര്യമില്ലന്ന് സിസിപി പറഞ്ഞു. കളമശേരി പൊലീസ് സ്റ്റേഷനിലെ ശേഷിക്കുന്ന 46 പൊലീസുകാരിൽ 26 പൊലീസുകാരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

kalamassery, policeman covid, cochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top