കോഴിക്കോട് ട്രൂനാറ്റ് മെഷിന്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട് ജില്ലയില്‍ കൊവിഡ് 19 പരിശോധനയ്ക്കായുള്ള ട്രൂനാറ്റ് മെഷിന്‍ ഗവ. ജനറല്‍ ആശുപത്രി റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എ പ്രദീപ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എട്ട് മണിക്കൂര്‍ കൊണ്ട് 20 കൊവിഡ് ടെസ്റ്റുകള്‍ ചെയ്യാം എന്നതാണ് ട്രൂനാറ്റ് മെഷിനിന്റെ സവിശേഷത.
കേരളത്തിന് പുറത്തു നിന്നും വിദേശത്തു നിന്നും വന്ന കൊവിഡ് രോഗം സംശയിക്കുന്ന ഗര്‍ഭിണികള്‍ക്കും, കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെടുന്നവര്‍ക്കും, അടിയന്തര ശാസ്തക്രിയ ആവശ്യമുള്ള രോഗികള്‍ക്കും കൊവിഡ് രോഗം കണ്ടെത്താന്‍ വേണ്ടിയാണ് ട്രൂനാറ്റ് മെഷിനുകള്‍ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു വരെ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഈ സേവനം സൗജന്യമായി ലഭ്യമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മൂന്ന് ലാബ് ടെക്നീഷ്യന്‍മാരെയും ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററേയും സേവനത്തിനായി നിയമിച്ചിട്ടുണ്ട്. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ആശാദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ എ, ജില്ലാ ടിബി ഓഫീസര്‍ ഡോ പ്രമോദ് കുമാര്‍, ഗവ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ ഉമ്മര്‍ ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു.
Story Highlights : Kozhikode Truenat Machine Launched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here