എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

എട്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍. തിരുവനന്തപുരം പളളിക്കല്‍ കാട്ടു പുതുശേരി സ്വദേശിയായ നാസറുദ്ദീനാണ് അറസ്റ്റിലായത്. അഞ്ചല്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.
അഞ്ചലിലെ ഒരു മദ്രസ അധ്യാപകനാണ് പിടിയിലായ നാസറുദ്ദീന്‍. മദ്രസയില്‍ പഠനത്തിനെത്തിയ എട്ടു വയസുകാരിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി വിട്ടില്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ കൗണ്‍സിലിംഗ്
നടത്തിയ ശേഷം കേസ് അഞ്ചല്‍ പൊലീസിന് കൈമാറുകയായിരുന്നു. പള്ളിക്കലില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Story Highlighs: Madrasa teacher arrested for raping eight-year-old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here