അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്നത് മറ്റു രാജ്യങ്ങളുടെ കൂടെ തീരുമാനങ്ങൾക്ക് അനുസരിച്ചെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

കൊവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്നത് മറ്റു രാജ്യങ്ങളുടെ കൂടെ തീരുമാനങ്ങൾക്ക് അനുസൃതമായിട്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി.

മറ്റു രാജ്യങ്ങൾ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിച്ചിട്ടും നമ്മൾ മാത്രമാണ് പുനഃരാരംഭിക്കാത്തതെന്ന് പറയുന്നതിൽ യാഥാർത്ഥ്യമില്ലെന്നും ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങൾ വിമാനങ്ങൾ സ്വീകരിക്കാൻ തയാറാവുന്നതിന്റെ അടിസ്ഥാനത്തിലാവും നീക്കങ്ങളെന്നംും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഈ അവസരത്തിൽ മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ കൊവിഡ് മൂലം വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് കേന്ദ്രങ്ങളും തയാറായാൽ മാത്രമേ അന്താരാഷ്ട്ര സർവീസുകൾ പുനഃരാരംഭിക്കാൻ കഴിയു. മാത്രമല്ല, സർവീസുകൾക്കനുസൃതമായി യാത്രക്കാരും ഉണ്ടാവേണ്ടതുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കേസ് ടു കേസ് വിമാന സർവീസുകൾ ആരംഭിക്കുന്നത് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയും വ്യക്തമാക്കി.

എന്നാൽ, ജൂലായിൽ ആരംഭിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തിൽ 650 വിമാനങ്ങളാണ് സർവീസ് നടത്തുക. ഇതുവരെ 540 വിമാനങ്ങൾ പ്രവാസികളെ കൊണ്ടുവന്നെന്നും ഹർദീപ് സിങ് പുരി വ്യക്തമാക്കി.

Story highlight: The Union Minister of Civil Aviation said that the resumption of international flights was in line with other countries’ decisions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More