കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കി ഹൈക്കോടതി

കൊവിഡ് ബാധിച്ച പൊലീസുകാരൻ എത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഹൈക്കോടതി പ്രവർത്തിപ്പിക്കാൻ തീരുമാനം. കോടതി അടയ്‌ക്കേണ്ട സാഹചര്യമില്ലന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും അഡ്വക്കേറ്റ് ജനറലും നടത്തിയ യോഗത്തിൽ തീരുമാനിച്ചു.
പരിഗണിക്കുന്ന കേസുകൾ വെട്ടിച്ചുരുക്കും. പരിഗണിക്കുന്ന കേസുകളിൽ ഉത്തരവ് പുറപ്പെടുവിക്കില്ല. അഭിഭാഷകരുടെ അസാന്നിധ്യത്തിൽ കേസ് പരിഗണിക്കില്ലെന്നും യോഗം തീരുമാനിച്ചു. കൊവിഡ് ബാധിച്ച പൊലീസുകാരൻ ഹൈക്കോടതിയിൽ എത്തിയതിന് പിന്നാലെ ജസ്റ്റിസ് സുനിൽ തോമസ് ഉൾപ്പെടെ 26 പേർ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. ഇതേതുടർന്നാണ് ഹൈക്കോടതിയിലെ ഭരണ നിർവഹണ വിഭാഗം യോഗം ചേർന്നത്. ഹൈക്കോടതി അടച്ചിടണമെന്ന ആവശ്യവുമായി അഭിഭാഷക അസോസിയേഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എജിയും അഭിഭാഷക അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.
Story highlight: High Court upheld covid’s precautionary measures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here