ജോസ് കെ മാണി ഇടതു മുന്നണിയിലേക്കെന്ന് സൂചന നല്‍കി സിപിഐഎം കോട്ടയം ജില്ലാ നേതൃത്വം

ജോസ് കെ മാണി ഇടതു മുന്നണിയിലേക്കെന്ന് സൂചന നല്‍കി സിപിഐഎം കോട്ടയം ജില്ലാ നേതൃത്വം.  കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം വന്നാല്‍ ജോസ് കെ മാണിക്ക് പിന്തുണ നല്‍കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സൂചന നല്‍കി. അതേസമയം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി വിഭാഗം നിയോജകമണ്ഡലം കമ്മിറ്റി യോഗങ്ങള്‍ ഇന്ന് നടക്കും.

യുഡിഎഫ് കണ്‍വീനറുടെ നിര്‍ദേശം തള്ളി ജോസ് കെ മാണി രംഗത്തെത്തിയതിന് പിന്നാലെയാണ് സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് ചങ്ങനാശേരി നഗരസഭ തെരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു. യുഡിഎഫുമായി രാഷ്ട്രീയ വിയോജിപ്പ് പ്രഖ്യാപിച്ചാല്‍ ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനം സാധ്യമെന്ന സൂചനയും വാസവന്‍ നല്‍കി. അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഉള്ള ചര്‍ച്ചകള്‍ ആണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ഇതിനിടെ ജോസ് വിഭാഗം നിയോജകമണ്ഡലം യോഗങ്ങള്‍ ഇന്ന് ചേരും.

 

Story Highlights: Jose K Mani changes to ldf: cpim indicates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top