സാഹിത്യകാരൻ കാർലോസ് റൂയിസ് സഫോൺ അന്തരിച്ചു

സ്പാനിഷ് സാഹിത്യകാരൻ കാർലോസ് റൂയിസ് സഫോൺ (55) അന്തരിച്ചു. അമേരിക്കയിൽ വച്ചായിരുന്നു മരണം. രണ്ട് വർഷമായി കോളൻ കാൻസർ രോഗബാധിതനായിരുന്നു. സ്പാനിഷ് പ്രസാധകരായ പ്ലാനെറ്റ മരണവിവരം സ്ഥിരീകരിച്ചു.
ഇദ്ദേഹത്തിന്റെ ‘ദ ഷാഡോ ഓഫ് ദ വിൻഡ്’ എന്ന നോവൽ സ്പാനിഷ് ഭാഷയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ്. പന്ത്രണ്ടോളം ഭാഷകളിലേക്കാണ് 2001ൽ പുറത്തിറങ്ങിയ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടത്. 15 മില്യൺ കോപ്പികൾ രാജ്യന്തരതലത്തിൽ വിൽക്കപ്പെട്ടു. ‘ദ സെമിറ്റെരി ഓഫ് ഫോർഗോട്ടൻ ബുക്‌സ്’ എന്ന നാല് ഭാഗങ്ങളുള്ള സീരീസിലെ ആദ്യ ഭാഗമായിരുന്നു ഇത്. 2016ൽ ഈ പ്രൊജക്ടിലെ അവസാന ഭാഗമിറങ്ങിയിരുന്നു.
Read Also: ‘ഈലം’ കാൻ ഫിലിം മാർക്കറ്റിലേക്ക്
‘ദ പ്രിൻസ് ഓഫ് മിസ്റ്റ്’ ആണ് ആദ്യ പുസ്തകം. 1993ൽ ആണ് നോവൽ പുറത്തിറങ്ങിയത്. ഈ പുസ്തകം കൗമാരക്കാർക്ക് വേണ്ടിയിറങ്ങിയതായിരുന്നു. ഒരുപാട് പുരസ്‌കാരങ്ങൾ നോവൽ വാരിക്കൂട്ടി. സഫോണിന്റെ മരണത്തിൽ സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുശോചനം അറിയിച്ചു. സിനിമാ തിരക്കഥകളും നോവലുകളും എഴുതാൻ പദ്ധതിയിട്ടിരുന്ന സഫോണിന് കാൻസർ വന്നതോടെ അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
carlos ruiz zafon, shadow of the wind author, obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here