മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്

malappuram covid

മലപ്പുറം ജില്ലയില്‍ 17 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ല. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍

– മഹാരാഷ്ട്ര പച്ചോറ സ്വദേശിയായ 30 വയസുകാരന്‍. ജൂണ്‍ 12ന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി ജില്ലയിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– കുഴിമണ്ണ മേല്‍മുറി സ്വദേശിയായ മൂന്ന് വയസുകാരന്‍ ജൂണ്‍ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര്‍ രോഗമുക്തരായി

– നിറമരുതൂര്‍ സ്വദേശി 32 വയസുകാരന്‍ ദുബൈയില്‍ നിന്ന് ജൂണ്‍ 14ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശി 33 വയസുകാരന്‍ ജൂണ്‍ 18ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– താനൂര്‍ മുക്കോല സ്വദേശികളായ 30 വയസുകാരി, ഇവരുടെ പത്ത് മാസം പ്രായമായ മകള്‍. മുംബൈയില്‍ നിന്ന് ജൂണ്‍ 12ന് സ്വകാര്യ വാഹനത്തില്‍ തിരിച്ചെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– താനൂര്‍ ചീരാന്‍കടപ്പുറം സ്വദേശി 30 വയസുകാരന്‍. ലോറി ഡ്രൈവറായ ഇയാള്‍ ആന്ധ്രപ്രദേശില്‍ നിന്ന് ജൂണ്‍ നാലിന് വീട്ടില്‍ തിരിച്ചെത്തി. ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– കുറ്റിപ്പുറം നടുവട്ടം സ്വദേശി 35 വയസുകാരന്‍. ജൂണ്‍ 15ന് ഉത്തര്‍പ്രദേശില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തി. ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– പൊന്നാനി തൃക്കാവ് സ്വദേശിനി 34 വയസുകാരി, ഇവരുടെ മക്കളായ രണ്ടും ഒന്‍പതും വയസുള്ള കുട്ടികള്‍. ജൂണ്‍ 12ന് ഖത്തറില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– മാറാക്കര രണ്ടത്താണി സ്വദേശി 39 വയസുകാരന്‍. കുവൈത്തില്‍ നിന്ന് ജൂണ്‍ 17ന് കരിപ്പൂര്‍ വഴി തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി 45 വയസുകാരന്‍. ജൂണ്‍ 17ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– ചോക്കാട് പുല്ലങ്കോട് സ്വദേശി 56 വയസുകാരന്‍. ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– കീഴുപറമ്പ് കുനിയില്‍ സ്വദേശി 45 വയസുകാരന്‍. ജൂണ്‍ 17ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– അങ്ങാടിപ്പുറം അരിപ്ര സ്വദേശി 30 വയസുകാരന്‍. ജൂണ്‍ 11ന് റിയാദില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

– മൊറയൂര്‍ മോങ്ങം സ്വദേശിനി 21 വയസുകാരി. ജൂണ്‍ 17ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ ഇതുവരെ 368 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് 201 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.

Story Highlights: 17 people reported covid in Malappuram district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top