വസീം അക്രം ഒത്തുകളിക്കാൻ പ്രേരിപ്പിച്ചിരുന്നു; ആരോപണവുമായി മുൻ പാക് താരം

Aaqib Javed wasim akram

മുൻ പാകിസ്താൻ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന വസീം അക്രമിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം ആക്വിബ് ജാവേദ്. അന്ന് പാക് ടീമിൻ്റെ ക്യാപ്റ്റൻ ആയിരുന്ന അക്രം തന്നെ ഒത്തുകളിക്കാൻ പ്രേരിപ്പിച്ചു എന്നാണ് ആക്വിബ് ആരോപിച്ചത്. താൻ ഒത്തുകളിക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് അക്രം ടീമിൽ നിന്ന് തന്നെ പുറത്താക്കിയിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് താൻ ഉള്ളിടത്തോളം ദേശീയ ടീമിൽ എന്നെ കളിപ്പിക്കില്ലെന്ന് അക്രം പറഞ്ഞു എന്നും ആക്വിബ് പറയുന്നു.

Read Also: എനിക്ക് മുൻപും ശേഷവും ഒത്തുകളിച്ചവരുണ്ട്; അവർ പാക് ക്രിക്കറ്റ് ബോർഡിൽ ഉണ്ട്: മുഹമ്മദ് ആസിഫ്

“വാതുവെപ്പുകാരും പാക് ടീമും തമ്മിലുള്ള മുഖ്യ കണ്ണി മുന്‍ താരം സലീം പര്‍വേസായിരുന്നു. അയാളാണ് താരങ്ങളെ വാതുവെപ്പുകാര്‍ക്ക് പരിചയപ്പെടുത്തിയത്. താരങ്ങള്‍ക്ക് ആഡംബര കാറുകളും ലക്ഷക്കണക്കിന് രൂപയുമാണ് വാതുവെപ്പ് സംഘം കൈമാറിയത്. തന്നോടും അവര്‍ ഒത്തുകളിക്കണമെന്നാവശ്യപ്പെട്ടു. തയ്യാറായില്ലെങ്കിൽ എൻ്റെ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പക്ഷേ, ഒത്തുകളിക്കെതിരെ ഞാൻ ശക്തമായ നിലപാട് സ്വീകരിച്ചു. ഈ കാരണം കൊണ്ട് കരിയര്‍ നേരത്തേ അവസാനിച്ചതില്‍ കുറ്റബോധമില്ല. അന്ന് ഞാനെടുത്ത നിലപാടാണ് ശരിയെന്ന് ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.”- ഒരു പാകിസ്താന്‍ വാര്‍ത്താ ചാനലിനോട് ആക്വിബ് വെളിപ്പെടുത്തി.

Read Also: വാതുവെപ്പ്: ഉമർ അക്മലിന് മൂന്നു വർഷം വിലക്ക്

1998ലാണ് പാക് ക്രിക്കറ്റിൽ വാതുവെപ്പ് വലിയ കോലാഹലം സൃഷ്ടിച്ചത്. പാക് താരങ്ങൾക്ക് താൻ പണം വാഗ്ദാനം ചെയ്തിരുന്നതായി സലീം പര്‍വേസ് കുറ്റസമ്മതം നടത്തിയിരുന്നു. 98ൽ വിവാദം പുറത്തുവന്നതിനു ശേഷം ആക്വിബ് ജാവേദ് പാക് ടീമിൽ കളിച്ചിട്ടില്ല. പുതിയ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം മുഹമ്മദ് ആസിഫ് മുൻപ് രംഗത്തെത്തിയിരുന്നു. തനിക്ക് മുൻപും ശേഷവും ഉള്ളവർ ഒത്തുകളിച്ചിട്ടുണ്ടെന്നും അവരിൽ പലരും ഇപ്പോഴും ക്രിക്കറ്റ് ബോർഡിൽ ഉണ്ടെന്നുമാണ് ആസിഫ് വെളിപ്പെടുത്തിയത്.

Story Highlights: Aaqib Javed accused wasim akram for spot fixing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top