വെള്ളാപ്പള്ളി നടേശനെതിരായ ഫണ്ട് തിരിമറി കേസിൽ രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ എസ്എൻ കോളജ്‌ ഫണ്ട് തിരിമറി കേസ് രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകി. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാണ് നിർദേശം.

എസ്എൻ കേളജ് സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള ഫണ്ട് വകമാറ്റിയ കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്നാണ് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അന്വേഷണം ഹൈക്കോടതിയുടെ നേതൃത്വത്തിൽ വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ തുടർ നടപടികൾ വൈകുന്നതുമായി ബന്ധപ്പെട്ട് കോടതിഅലക്ഷ്യത്തിന് ക്രൈംബ്രാഞ്ചിനെതിരെ നേരത്തെ  തന്നെ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ചാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാനുള്ള നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് നിലപാട് വ്യക്തമാക്കിയിരുന്നു.

Story highlight: High Court to file charge sheet against Vellappally Natesan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top