ബംഗാളിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് കൊച്ചി കപ്പൽ ശാലയുടെ പൂർണ ഉടമസ്ഥതയിലായി

ബംഗാളിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് കൊച്ചി കപ്പൽ ശാലയുടെ പൂർണ ഉടമസ്ഥതയിലായി. നേരത്തെ 74 ശതമാനം ഉണ്ടായിരുന്ന ഓഹരി പങ്കാളിത്തമാണ് എച്‌സിഎസ്എൽ 100 ശതമാനത്തിലേക്ക് ഉയർത്തിയത്. കൊച്ചി കപ്പൽ ശാലയ്ക്ക് സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ 44 ശതമാനം ലാഭ വർധനവെന്നും റിപ്പോർട്ടുകൾ.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ പൂർണ ഉടമസ്ഥതയിലായിരിക്കും ഇനി ഹൂഗ്ലി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് പ്രവർത്തിക്കുക. ഓഹരി പങ്കാളിത്തം നൂറ് ശതമാനത്തിലേക്ക് ഉയർത്തിയെന്ന് മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമർപ്പിച്ച റിപ്പോർട്ടിൽ കൊച്ചി കപ്പൽശാല വ്യക്തമാക്കി. നേരത്തെ 74 ശതമാനം ആയിരുന്നു പങ്കാളിത്തം. 26 ശതമാനം അധിക ഓഹരികൾ കൂടി വാങ്ങിയതോടെയാണ് എച്ച്‌സിഎസ്എൽ കൊച്ചി കപ്പൽ ശാലയുടെ ഉടമസ്ഥതയിലായത്.

കൊച്ചി കപ്പൽശാലയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ 44 ശതമാനമാണ് ലാഭ വർധനവ് ഉണ്ടായത്. മുൻവർഷം ലഭിച്ച 95.44 കോടി രൂപയിൽ നിന്നാണ് അവസാന സാമ്പത്തിക പാദത്തിൽ 137.52 കോടി രൂപയുടെ വർധനവ് കൊച്ചി കപ്പൽ ശാല നേടിയിരിക്കുന്നത്. അധിക വരുമാനം 851.26 കോടിയിൽ നിന്ന് 861. 07 കോടി രൂപയിലേക്കും ഉയർന്നു.

Story highlight: Hooghly Cochin Ship Yard Limited in Kochi takes over ownership of Cochin Shipyard

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top