കോട്ടയത്ത് വൈദികനെ കാണാതായതായി പരാതി

കോട്ടയം അയർക്കുന്നത്ത് വൈദികനെ കാണാതായെന്ന് പരാതി. പുന്നത്തുറ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയലിനെ ആണ് ഇന്നലെ വൈകിട്ടോടെ കാണാതായത്.

read also: അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി

മൊബൈൽ ഫോൺ നിശബ്ദമാക്കിവച്ച് മുറി ചാരിയിട്ട നിലയിലാണ്. പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്. ചങ്ങനാശേരി അതിരൂപതയിലെ വൈദികരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇതുവരെ ഫാ. ജോർജിനെ കണ്ടെത്താനായിട്ടില്ല.

story highlights- priest, kottayam, missing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top