സംസ്ഥാനത്ത് 98 ശതമാനം കൊവിഡ് കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്: മുഖ്യമന്ത്രി

corona test

സംസ്ഥാനത്ത് 98 ശതമാനം കൊവിഡ് കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൗരവകരമായ പ്രശ്‌നമാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത ചില കേസുകള്‍. അത് സമൂഹ വ്യാപനത്തിലേക്കുള്ള സൂചനയാണ്. ഇന്ത്യ മൊത്തമായി എടുത്താല്‍ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ 40 ശതമാനത്തില്‍ അധികമാണ്. കേരളത്തില്‍ അത് രണ്ട് ശതമാനത്തിലും താഴെയാണ്. ബാക്കി 98 ശതമാനം കേസുകളിലും സോഴ്‌സ് കണ്ടെത്താനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ കൃത്യമായ ഇന്റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍ നാം പാലിക്കുന്നുണ്ട്. ഉറവിടമറിയാതെ രോഗബാധയുണ്ടായ സ്ഥലങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുകയും സമൂഹ വ്യാപനത്തിന് കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. അത്തരം പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ച് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നു.

Read More: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 60 പേര്‍ രോഗമുക്തരായി

ഈ നടപടികളുടെ ഭാഗമായി ക്ലസ്റ്ററുകള്‍ ഉണ്ടാകുന്നതും അതുവഴി സമൂഹ വ്യാപനമുണ്ടാകുന്നത് തടയാനും ഇതേവരെ സാധിച്ചിട്ടുണ്ട്. അതിന് അര്‍ത്ഥം സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞുപോയെന്നല്ല. നാം കാണേണ്ടത് ഇവിടെ നമുക്ക് നിസഹായരായി നല്‍ക്കാനാവില്ല. വ്യാപനത്തിന്റെ തോത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: 98 percentage covid cases, source found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top