കൊവിഡ് പ്രതിരോധം: കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം; ഇന്ന് ആറരക്ക് ശൈലജ ടീച്ചർ തത്സമയം

covid un honours kerala

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളെ ആദരിക്കാനായി നടത്തുന്ന വെബിനാറിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. ന്യൂയോർക്ക് ​ഗവർണർ, ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ തുടങ്ങിയ ആളുകൾക്കൊപ്പമാണ് ആരോഗ്യമന്ത്രി പങ്കെടുക്കുക.

ഇന്ന് ഇന്ത്യൻ സമയം ആറരക്ക് വെബിനാർ ആരംഭിക്കും. യു.എൻ സാമ്പത്തിക – സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. യുഎൻ വെബ് ടിവിയിൽ (ലിങ്ക്) ചടങ്ങ് തത്സമയം കാണാം.

കേരളത്തിൻ്റെ കൊവിഡ് പ്രതിരോധം രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായിരുന്നു. ബിബിസിയിൽ അതിഥിയായി മന്ത്രി എത്തുകയും ചെയ്തു.

Read Also: ബിബിസിയിൽ കേരളത്തിന്റെ കൊവിഡ് പ്രതിരോധം; കെ കെ ശൈലജ ലൈവിൽ; വിഡിയോ കാണാം

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ഒരു മരണവും ഉണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എത്തിയതായിരുന്നു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രോഗം ബാധിച്ചവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന വന്ന 52 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഒന്‍പത് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം ബാധിച്ചു. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.

Story Highlights: covid battle un honours kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top