എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

eranakulam

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്കാണ്. ജൂണ്‍ 11 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ പള്ളുരുത്തി സ്വദേശി, ജൂണ്‍ 14 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ നോര്‍ത്ത് പറവൂര്‍ സ്വദേശികള്‍, ജൂണ്‍ 12 ന് കുവൈറ്റ് -കരിപ്പൂര്‍ വിമാനത്തിലെത്തിയ വരാപ്പുഴ സ്വദേശി, ജൂണ്‍ 16ന് ഡല്‍ഹി- കൊച്ചി വിമാനത്തിലെത്തിയ പുത്തന്‍വേലിക്കര സ്വദേശി, ജൂണ്‍ 12 ന് കുവൈറ്റ് -തിരുവനന്തപുരം വിമാനത്തിലെത്തിയ നോര്‍ത്ത് പറവൂര്‍ സ്വദേശി, ജൂണ്‍ 12ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ അശമന്നൂര്‍ സ്വദേശി , ജൂണ്‍ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ ചെങ്ങമനാട് സ്വദേശി, ജുണ്‍ 18 ന് നൈജീരിയ -തിരുവനന്തപുരം വിമാനത്തിലെത്തിയ തൃപ്പൂണിത്തുറ സ്വദേശി, ജൂണ്‍ 20 ന് മുംബൈ -കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 15 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ എടത്തല സ്വദേശി, മലയാറ്റൂര്‍ സ്വദേശിയായ വ്യക്തിക്കും, ഇദ്ദേഹത്തിന്റെ ഭാര്യയായ ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ 21 ലെ ഖത്തര്‍ -കൊച്ചി വിമാനത്തിലെത്തിയ കോട്ടയം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുണ്ട്. ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെ 106 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തിയുമായി ഇദ്ദേഹം സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഇന്ന് ജില്ലയില്‍ ആറ് പേര്‍ രോഗമുക്തി നേടി. ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച ലക്ഷദ്വീപ് സ്വദേശി, ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച പുത്തന്‍വേലിക്കര സ്വദേശിനി, ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 10 ന് രോഗം സ്ഥിരീകരിച്ച മൂവാറ്റുപുഴ സ്വദേശി, ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിനി, ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശി എന്നിവരാണ് രോഗമുക്തരായത്.

ഇന്ന് 797 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 581 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12,921 ആണ്. ഇതില്‍ 11,051 പേര്‍ വീടുകളിലും, 388 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1482 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Story Highlights: covid confirmed 13 persons in Ernakulam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top