Advertisement

കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്

June 23, 2020
Google News 2 minutes Read
corona kollam

കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്കാണ്. രണ്ടു പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഹരിയാനയില്‍ നിന്നുമെത്തിയ ആളുമാണ്. തമിഴ്‌നാട്ടിലെ കടല വ്യാപാരിയുമായി ഉണ്ടായി എന്ന് സംശയിക്കുന്ന സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരു കേസുമുണ്ട്. ഇന്ന് ജില്ലയില്‍ നാല് പേര്‍ രോഗമുക്തി നേടി

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

– പെരിനാട് കുരീപ്പുഴ സ്വദേശിയായ 53 വയസുള്ള പുരുഷന്‍. ജൂണ്‍ 21 ന് ബഹ്‌റിനില്‍ നിന്നും വന്ദേ ഭാരത് AI 1754 നമ്പര്‍ ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

– ഇളമാട് ചെറുവക്കല്‍ സ്വദേശിയായ 52 വയസുള്ള സ്ത്രീ. ജൂണ്‍ 11 ന് ഹരിയാനയില്‍ നിന്നും മംഗള എക്‌സ്പ്രസില്‍ എറണാകുളത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

– ഇളമാട് അമ്പലമുക്ക് സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്‌ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

– പുനലൂര്‍ സ്വദേശിയായ 65 വയസുള്ള പുരുഷന്‍. പുനലൂര്‍ പട്ടണത്തില്‍ മകനോടൊത്ത് കട നടത്തി വരികയായിരുന്നു. സ്‌കൂള്‍ പരിസരത്ത് പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡ് തടവുകാരനായിരിക്കെ നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Story Highlights: covid confirmed four people in Kollam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here