സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

covid19, coronavirus, kozhikode

സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇതുവരെ റൂട്ടീന്‍ സാമ്പിള്‍, ഓഖ്‌മെന്റഡ്, സെന്റിനല്‍, പൂള്‍ഡ് സെന്റിനല്‍, സി ബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 1.92 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ തോത് വര്‍ധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. രോഗലക്ഷണമില്ലാത്തവരെ അടക്കം പരിശോധിച്ച് വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കൂടുതല്‍ വിമാനങ്ങള്‍ എത്തുമ്പോള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് കൂടുതല്‍ ആളുകളെ നിയോഗിക്കും. സീനിയറായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളങ്ങളില്‍ ഈ ക്രമീകരണത്തിന്റെ ഏകോപന ചുമതല നല്‍കും.

Read More: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 60 പേര്‍ രോഗമുക്തരായി

രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ കൃത്യമായ ഇന്റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍ നാം പാലിക്കുന്നുണ്ട്. ഉറവിടമറിയാതെ രോഗബാധയുണ്ടായ സ്ഥലങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുകയും സമൂഹ വ്യാപനത്തിന് കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. അത്തരം പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ച് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നു. ഈ നടപടികളുടെ ഭാഗമായി ക്ലസ്റ്ററുകള്‍ ഉണ്ടാകുന്നതും അതുവഴി സമൂഹ വ്യാപനമുണ്ടാകുന്നത് തടയാനും ഇതേവരെ സാധിച്ചിട്ടുണ്ട്. അതിന് അര്‍ത്ഥം സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞുപോയെന്നല്ല. നാം കാണേണ്ടത് ഇവിടെ നമുക്ക് നിസഹായരായി നല്‍ക്കാനാവില്ല. വ്യാപനത്തിന്റെ തോത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: covid test kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top