ഡോ. എം. അബ്ദുള്‍ റഹ്മാന്‍ എല്‍ബിഎസ് ഡയറക്ടര്‍

സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടറും എല്‍ബിഎസ് വനിതാ എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലുമായ ഡോ. എം. അബ്ദുള്‍ റഹ്മാനെ എല്‍ബിഎസ് ഡയറക്ടറായി നിയമിച്ചു. കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രഥമ പ്രൊ. വൈസ് ചാന്‍സലറായും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ എഐസിടിഇ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാങ്കേതിക സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈനില്‍ ആക്കുന്നതിന് മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകളും പരീക്ഷകളും ഓണ്‍ലൈന്‍ വഴിയാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. എഐസിടിഇ ഡയറക്ടറായിരിക്കേ ഇ-ഗവേണ്‍സിന്റെ ചുമതല വഹിച്ച അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരമടക്കമുള്ള കാര്യങ്ങള്‍ മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈനില്‍ ആക്കുകയും വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) നടപ്പിലാക്കുകയും ചെയ്തു.
Story Highlights: Dr. M. Abdul Rahman, LBS Director
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here