Advertisement

കൊവിഡിന്റെ മറവിൽ വ്യാപക സ്വർണക്കടത്ത് നീക്കം; പ്രധാന ഇര ജോലി നഷ്ടപ്പെട്ട യുവാക്കൾ

June 23, 2020
Google News 1 minute Read

കൊവിഡിന്റെ മറവിൽ സംസ്ഥാനത്തേക്ക് വ്യാപക സ്വർണക്കടത്തിന് നീക്കം. 48 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് ഔൻപത് കേസുകളാണ്. ആകെ 5 കിലോ സ്വർണം കസ്റ്റംസ് വിഭാഗം പിടികൂടി.

രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വർണക്കടത്താണ് കൊവിഡിന്റെ മറവിൽ കേരളത്തിൽ നടക്കുന്നത്. വിദേശത്ത് ജോലി നഷ്ടപ്പെട്ട യുവാക്കളാണ് സ്വർണ്ണക്കടത്തുകാരുടെ പ്രധാന ഇര. ഫ്‌ളൈറ്റ് ടിക്കറ്റ് വാഗ്ദാനം ചെയ്താണ് യുവാക്കളെ വലയിൽ വീഴ്ത്തുന്നത്. ഒപ്പം സാധനം നാട്ടിലെത്തിയാൽ കമ്മീഷനും ഉറപ്പ്. കസ്റ്റംസിന്റെ പിടി വീഴാതിരിക്കാൻ ചെറിയ അളവിലാണ് സ്വർണം കടത്തുന്നത്. കണ്ണൂർ, കരിപ്പൂർ വിമാത്താവളങ്ങൾ വഴിയാണ് സ്വർണം ഏറെയും എത്തുന്നത്.

read also: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരണം കൊല്ലത്ത്

അതേസമയം ചാർട്ടേഡ് ഫ്‌ളൈറ്റുകളാണ് സ്വർണക്കടത്തിന് പ്രധാനമായും തെരഞ്ഞെടുത്തിട്ടുള്ളത്. കൊവിഡ് ആയതിനാൽ പരിശോധനകൾക്കുള്ള പരിമിതി മാഫിയ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.

story highlights- coronavirus, gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here