Advertisement

ക്വാറന്റീന്‍ ലംഘനം ചെറുക്കാന്‍ മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

June 23, 2020
Google News 1 minute Read
covid care centre kerala

സംസ്ഥാനത്തേക്ക് വരുന്നവരുടെ ക്വാറന്റീന്‍ ലംഘനം ചെറുക്കാന്‍ മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വിദേശത്ത് നിന്നും വരുന്നവര്‍ ക്വാറന്റീന്‍ ലംഘിച്ചാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും. ഇതരസംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്കും നിയമം ബാധകമാണെന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനവും ക്വാറന്റീന്‍ ലംഘനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് ദുരന്ത നിവാരണ അതോറിറ്റി നീങ്ങിയത്. വിദേശത്ത് നിന്നും വരുന്നവര്‍ ക്വാറന്റീന്‍ ലംഘിച്ചാല്‍ പകര്‍ച്ചവ്യാധി നിയമപ്രകാരവും ഐപിസി പ്രകാരവുമുള്ള കേസുകളാണ് ഇതുവരെ എടുത്തിരുന്നത്. എന്നാല്‍ പുതിയ എസ്ഒപി പ്രകാരം ഇവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനാണ് നീക്കം. കൊവിഡ് പരിശോധന സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം നല്‍കിയാലും നടപടി  ബാധകമാകും. ഇതരസംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്കും പുതിയ എസ്ഒപി ബാധകമാക്കാനാണ് തീരുമാനം.

അതേസമയം, സംസ്ഥാനത്തേക്കെത്തുന്ന വ്യക്തികള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് പോകാന്‍ സ്വന്തം നിലയില്‍ വാഹന സൗകര്യം ഉണ്ടാക്കണം. വലിയ കൂട്ടമായി വരുന്നവരുടെ കാര്യത്തില്‍ മാറ്റം വരുത്താം. വിദേശത്ത് നിന്നും വരുന്നവര്‍ ക്വാറന്റീന്‍ സംവിധാനത്തെ കുറിച്ച് വിമാനത്താവളത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കണം. ഇതര സംസ്ഥാനത്ത് നിന്നും വരുന്നവര്‍ യാത്ര തുടങ്ങും മുന്‍പ് ക്വാറന്റീന്‍ വിവരം രജിസ്റ്റര്‍ ചെയ്യണം. അടിയന്തിര ആവശ്യക്കാര്‍ക്ക് മാത്രമാകും സര്‍ക്കാര്‍ ക്വാറന്റീന്‍ ഒരുക്കുക. ഒപ്പം വീട്ടിലെ നിരീക്ഷണം ലംഘിക്കുന്നവരെ സര്‍ക്കാര്‍ ക്വാറന്റീനിലേക്ക് മാറ്റും.

 

Story Highlights: Guidelines for Quarantine Violation Prevention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here