17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനും ഭാര്യയും അറസ്റ്റിൽ

minor abduction rape arrest

മുവാറ്റുപുഴയിൽ 17 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കാമുകനും ഭാര്യയും അറസ്റ്റിൽ. പെൺകുട്ടിയുടെ 23 വയസ്സുള്ള തൊടുപുഴ സ്വദേശിയായ കാമുകൻ അഖിൽ ശിവനും ഇയാളുടെ മുപ്പത്തി ആറ് വയസ്സുള്ള വയനാട് സ്വദേശിയായ ഭാര്യ പ്രസീദ കുട്ടനുമാണ് അറസ്റ്റിലായത്. ഈ മാസം പതിനെട്ടാം തീയതിയാണ് മുവാറ്റുപുഴ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

Read Also: കണ്ണൂർ തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

ഫേസ്ബുക്കിലൂടെയാണ് പെൺകുട്ടിയുമായി അഖിൽ ശിവൻ പരിചയത്തിലാവുന്നത്. സ്നേഹം നടിച്ച് പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലാവുകയും നിരവധി തവണ പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഏറെ വൈകാതെ അഖിൽ വിവാഹിതനാണെന്ന് കണ്ടെത്തിയ പെൺകുട്ടിയുടെ മാനസിക നില തകരാറിലായി. തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്ന് പ്രതിയും ഭാര്യയും കുട്ടിയെ വയനാട്ടിലേക്ക് കടത്തിക്കൊണ്ടു പോയി. ഇതേ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വയനാട്ടിൽ പ്രതിയുടെ ഭാര്യയുടെ വീട്ടിൽ കഴിഞ്ഞ പെൺകുട്ടി ഇതിനിടെ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതും അഖിൽ ശിവനെതിരെയും പ്രതിക്ക് സഹായം നൽകിയതിന് ഭാര്യ പ്രസീദ കുട്ടനെതിരെയും പോക്സോ നിയമ പ്രകാരം മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

Story Highlights: minor abduction and rape couples arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top