രണ്ടാം ലോക മഹായുദ്ധത്തില്‍ വിജയത്തിന്റെ 75ാം വാര്‍ഷികം; മോസ്‌ക്കോയിലെ വിജയദിന പരേഡില്‍ രാജ്നാഥ് സിംഗ് പങ്കെടുക്കും

Rajnath Singh to participate in Victory Day parade in Moscow

രണ്ടാം ലോക മഹായുദ്ധത്തില്‍ വിജയം നേടിയതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് നാളെ മോസ്‌ക്കോയില്‍ നടക്കുന്ന വിജയദിന പരേഡില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും. രണ്ടാം ലോക മഹായുദ്ധത്തില്‍ റഷ്യയും സഖ്യകക്ഷികളും പ്രകടിപ്പിച്ച ധീരതയെയും ത്യാഗത്തെയും ആദരിക്കുന്നതിനാണ് പരേഡ് സംഘടിപ്പിക്കുന്നത്.

പരേഡില്‍ പങ്കെടുക്കുന്നതിന് മൂന്നു സേനാവിഭാഗങ്ങളിലും പെട്ട 75 ഇന്ത്യന്‍ സൈനികര്‍ മോസ്‌കോയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റിലെ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികര്‍ക്കും പരേഡില്‍ ആദരാഞ്ജലി അര്‍പ്പിയ്ക്കും. മെയ് ഒന്‍പതിനാണ് പരേഡ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും കൊറോണ വ്യാപനം മൂലം മാറ്റിവയ്ക്കുകയായിരുന്നു.

 

 

Story Highlights: 75th Anniversary of World War II Victory; Rajnath Singh to participate in Victory Day parade in Moscow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top