ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതുതായി 14 പ്രദേശങ്ങളെ ഹോട്ട് സപോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. 14 പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോട സംസ്ഥാനത്ത് ആകെയുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി.
തിരുവനന്തപുരം ജില്ലയിലെ കരിയ്ക്കകം (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 91), കടകംപള്ളി (92), എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം (1, 7, 9, 10, 11, 12), മലപ്പുറം ജില്ലയിലെ താനൂർ (26, 30, 31), കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ (23), കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് (13), കുറുമാത്തൂർ (2), കോളച്ചേരി (5), കൂത്തുപറമ്പ് മുൻസിപ്പാലിറ്റി (25), മാലൂർ (3,12), മൊകേരി (5), പെരളശേരി (12), ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി (26), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുൻസിപ്പാലിറ്റി (50) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
അതേസമയം 14 പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. മലപ്പുറം ജില്ലയിലെ കുറുവ (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 9, 10, 11, 12, 13), എടപ്പാൾ (7, 8, 9, 10, 11, 17, 18), മൂർക്കനാട് (2,3), വട്ടക്കുളം (12, 13, 14), കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റി (5), ചെമ്പിലോട് (1), ചെറുപുഴ (14), ചൊക്ലി (2, 9), ധർമ്മടം (13), എരുവേശി (12), കണിച്ചാർ (12), കണ്ണപുരം (1), നടുവിൽ (1), പന്ന്യന്നൂർ (6) എന്നിവയേയാണ് ഒഴിവാക്കിയത്.
Story Highlights- 14 new hotspots in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here