രാഹുൽ ഗാന്ധി അധ്യക്ഷനാകണം; ആവശ്യം ഉന്നയിച്ച് എ കെ ആന്റണി

രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് മുതിർന്ന നേതാവ് എ കെ ആന്റണി. ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് എ കെ ആന്റണി ഇക്കാര്യം ഉന്നയിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയെ പിന്തുണച്ചു.

കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിലവിൽ താത്കാലിക അധ്യക്ഷയുടെ നേതൃത്വത്തിലാണ് മുന്നോട്ടുപോകുന്നത്. കോൺഗ്രസിന് ഉചിതമായ നേതൃപാടവമില്ലാത്തത് പലഘട്ടങ്ങളിലും തിരിച്ചടിയാകുന്നുണ്ടെന്ന് എ കെ ആന്റണി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി എത്രയും വേഗം അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം. കേരളം, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ രാഹുൽ പാർട്ടിയെ നയിക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.

read also: ലോകത്തിലെ ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് പോസിറ്റീവ്

എ കെ ആന്റണി പ്രവർത്തക സമിതിയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ രാഹുൽ ഗാന്ധി കൂടുതൽ ഒന്നും പ്രതികരിക്കാതെ കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. ഒരു പക്ഷേ ജനുവരിയോടെ രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തുമെന്നാണ് സൂചന.

story highlights- Congress, Rahul Gandhi, A K Antony, Sonia Gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top