ഒറ്റപ്പാലത്ത് കോൺഗ്രസ് നടത്തിയ കൊലവിളി പ്രകടനത്തിൽ കേസ്

case against ottappalam congress abusive march

ഒറ്റപ്പാലം അമ്പലപ്പാറയിൽ കോൺഗ്രസ് നടത്തിയ കൊലവിളി പ്രസംഗത്തിൽ കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് ഡോ: പി സരിനടക്കം 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിനും, അനധികൃതമായി സംഘം ചേർന്നതിനുമാണ് കേസ്. കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസം ഒറ്റപ്പാലം പൊലീസ് കേസെടുത്തിരുന്നു.

അമ്പലപ്പാറ പഞ്ചായത്ത് അംഗവും യുഡിഎഫ് പ്രതിനിധിയുമായ ടി.പി കൃഷ്ണകുമാറിനെ സിപിഐഎം പ്രവർത്തകൻ ഹൈദരാലി മർദിച്ചതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അമ്പലപ്പാറയിൽ നടന്ന പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യമുയർന്നത്. സിപിഐഎം ചുനങ്ങാട് മലപ്പുറം ബ്രാഞ്ച് സെക്രട്ടറി പുളിക്കൽ ഹൈദരാലിയുടെ കൈയും കാലും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം.

Story Highlights- case against ottappalam congress abusive march

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top