Advertisement

ആഷിഖ് അബുവിന്റെ വാരിയംകുന്നനെതിരെ പരാതി

June 24, 2020
Google News 2 minutes Read
complaint aashiq abu variyamkunnan

ആഷിഖ് അബുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വാരിയംകുന്നൻ സിനിമക്കെതിരെ സെൻസർ ബോർഡിനും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും പരാതി. ഹൈക്കോടതി അഭിഭാഷകനായ വി സേതുനാഥാണ് പരാതി നൽകിയിരിക്കുന്നത്. ചരിത്രം വളച്ചൊടിക്കാനും മതസ്പർദ്ധ വളർത്താനും ശ്രമമെന്നാണ് പരാതിയിൽ പറയുന്നത്. സംവിധായകൻ്റെ നയം പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തമാണെന്നും പരാതിക്കാരൻ പറയുന്നു. ഇതിന്മേൽ അടിയന്തിര നടപടി വേണമെന്നും പരാതിയിൽ പറയുന്നുണ്ട്.

Read Also: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒരേസമയം നാല് സിനിമകൾ

ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമക്കെതിരെ മാത്രമാണ് പരാതി. മറ്റ് മൂന്ന് ചിത്രങ്ങൾ കൂടി ഇതേ വിഷയത്തിൽ പ്രഖ്യാപിക്കപ്പെട്ടു എങ്കിലും ആ സിനിമകൾക്കെതിരെയൊന്നും പരാതിയില്ല.

മലബാൽ ലഹളയിലെ പ്രമുഖനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം നാല് സംവിധായകരാണ് പറയാനൊരുങ്ങുന്നത്. ആഷിഖ് അബുവിന്റെ പ്രഖ്യാപനത്തിന് പിറകെയാണ് സ്വപ്‌ന പ്രോജക്ടുമായി പിടി കുഞ്ഞുമുഹമ്മദ് എത്തിയത്. മൂന്ന് വർഷം മുൻപ് താനും വൺലൈനും തിരക്കഥയും തയാറാക്കിയെന്ന് നാടകകഥാകൃത്തായ ഇബ്രാഹിം വേങ്ങര അവകാശപ്പെട്ടു. പിന്നീട് അലി അക്ബർ 1921ന്റെ യഥാർത്ഥ മുഖം 2021ൽ ജനം കാണുമെന്ന് വ്യക്തമാക്കി.

Read Also: ‘വാരിയം കുന്നൻ’; പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം

ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിയംകുന്നൻ. സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിർമിക്കുന്നത്. ഹർഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് സിനിമാട്ടോഗ്രാഫി. എഡിറ്റ് സൈജു ശ്രീധരൻ. സഹ സംവിധായകനായി മുഹ്സിൻ പരാരി. സമീറ സനീഷ് ആണ് കോസ്റ്റ്യൂം.

Story Highlights: complaint against aashiq abu movie variyamkunnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here