എറണാകുളത്ത് ഇന്ന് എട്ട് പേർക്ക് കൊവിഡ്; ഒരു കണ്ടെയ്ൻമെന്റ് സോൺ

eight affected covid ernakulam

എറണാകുളത്ത് ഇന്ന് എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈത്ത് -കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള കളമശേരി സ്വദേശിനിക്കും, ഇവരുടെ അടുത്ത ബന്ധുവായ 44 വയസുകാരനും, ജൂൺ 19 ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിലെത്തിയ 56 വയസ്സുള്ള ഐക്കാരനാട് സ്വദേശിനിക്കും, അതേ വിമാനത്തിലെത്തിയ ഇവരുടെ ബന്ധുവായ 4 വയസുള്ള കുട്ടിക്കും, ജൂൺ 13 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തൃപ്പൂണിത്തുറ സ്വദേശിക്കും, ജൂൺ 18 ന് ഡൽഹി – കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള മൂവാറ്റുപുഴ സ്വദേശിക്കും, ജൂൺ 18 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള കളമശേരി സ്വദേശിക്കും, ജൂൺ 19 ന് മസ്‌കറ്റ് -കണ്ണൂർ വിമാനത്തിലെത്തിയ 54 വയസുള്ള കോതമംഗലം സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശിയുടെയും, ഇദ്ദേഹത്തിന്റെ ഭാര്യയായ ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയുടെയുടെയും സമ്പർക്കപ്പട്ടിക തയാറാക്കികൊണ്ടിരിക്കുകയാണ്. ആരോഗ്യകേന്ദ്രത്തിൽ കുത്തിവയ്പിന് വന്നിട്ടുള്ള 72 കുട്ടികളെയും, ഈ കുട്ടികളുടെ 72 രക്ഷിതാക്കളേയും, ആരോഗ്യകേന്ദ്രത്തിലെ 21 പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടാതെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ ഭർത്താവിന്റെ സമ്പർക്കപ്പട്ടികയിൽ ഇതുവരെ 49 പേരെ ചേർത്തിട്ടുണ്ട്. ആരോഗ്യകേന്ദ്രം അണുവിമുക്തമാക്കും. നിരീക്ഷണത്തിലാക്കിയിട്ടുള്ളവരുടെ സ്രവപരിശോധന പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ശ്രീമൂലനഗരം പഞ്ചായത്തിലെ 1, 7, 9, 10 , 11, 12 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ വാർഡ് 15 ഉം കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ഇന്ന് 4 പേർ രോഗമുക്തി നേടി. മെയ് 26 ന് രോഗം സ്ഥിരീകരിച്ച് ഐഎൻഎച്ച്എസ് സജ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശിയായ നാവികൻ, ജൂൺ 13ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശി, ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള കുന്നുകര സ്വദേശി, ജൂൺ 18ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള ബീഹാർ സ്വദേശി എന്നിവർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് 813 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 791 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12963 ആണ്. ഇതിൽ 11154 പേർ വീടുകളിലും, 420 പേർ കോവിഡ് കെയർ സെന്ററുകളിലും 1389 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Story Highlights- eight affected covid ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top