സ്വർണ വിലയിൽ വീണ്ടും വർധനവ്; പവന് 240 രൂപ കൂടി 35,760 രൂപയിലെത്തി

gold price hiked by 20 rupees

സ്വർണ വിലയിൽ വീണ്ടും വർധനവ്. പവന് 240 രൂപ കൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 35,760 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4470യാണ്.

ആഗോള വിലയിലും സ്വർണത്തിന് കൂടി. സ്‌പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 0.2ശതമാനം ഉയർന്ന് 1,769.59 ത്തിലെത്തി. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെ വില 48,333 രൂപയായി. കൊവിഡ് വ്യാപനം തുടരുന്നതിനാൽ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്നത് സ്വർണത്തിന്റെ ഡിമാന്റ് കൂട്ടുമെന്ന വിലയിരുത്തലാണ് വിലവർധനവിന് കാരണം. മാത്രമല്ല, യുഎസ് ഡോളറിന്റെ തളർച്ചയും സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

Story highlight: Gold price up again; Gold increased by Rs 240 for a sovereign at Rs 35,760

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top