ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 18 പേര്‍ക്ക്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

– ബംഗളൂരുവില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ ജൂണ്‍ 12 ന് വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. യുവാവിന്റെ മാതാപിതാക്കള്‍ക്കും സഹോദര പത്‌നിക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

– ഡല്‍ഹിയില്‍ നിന്നും ജൂണ്‍ 10 ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തുറവൂര്‍ സ്വദേശിയായ യുവാവ് .

– കുവൈറ്റില്‍ നിന്നും ജൂണ്‍ 13 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മാരാരിക്കുളം സ്വദേശിയായ യുവാവ്

– ചെന്നൈയില്‍ നിന്നും വിമാനത്തില്‍ ജൂണ്‍ 13 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 46 വയസുള്ള കുത്തിയതോട് സ്വദേശി .

– കുവൈറ്റില്‍ നിന്നും ജൂണ്‍ 13 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ്

– റിയാദില്‍ നിന്നും ജൂണ്‍ 13 ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചുനക്കര സ്വദേശിനിയായ യുവതി .

– കുവൈറ്റില്‍ നിന്നും മെയ് 29 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പള്ളിപ്പാട് സ്വദേശിനിയായ യുവതി

– അബുദാബിയില്‍ നിന്നും ജൂണ്‍ ഒന്‍പതിന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്

– റഷ്യയില്‍ നിന്നും ജൂണ്‍ 16 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്

– കുവൈറ്റില്‍ നിന്നും ജൂണ്‍ 13 ന് കൊച്ചിയില്‍ എത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മണ്ണഞ്ചേരി സ്വദേശിയായ യുവാവ്

– ദമാമില്‍ നിന്നും ജൂണ്‍ 11 ന് കൊച്ചിയില്‍ എത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍

– കുവൈറ്റില്‍ നിന്നും ജൂണ്‍ 16 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ് .

– കുവൈറ്റില്‍ നിന്നും ജൂണ്‍ 13 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഭരണിക്കാവ് സ്വദേശിയായ യുവാവ്. എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് നാലുപേര്‍ രോഗമുക്തരായി. മസ്‌കറ്റില്‍ നിന്നും വന്ന് മലപ്പുറത്ത് ചികിത്സയിലായിരുന്ന ബുധനൂര്‍ സ്വദേശിയായ യുവാവ്, ചെന്നൈയില്‍ നിന്ന് എത്തിയ ചെന്നിത്തല സ്വദേശിയായ യുവതി, കുവൈറ്റില്‍ നിന്നെത്തിയ പാലമേല്‍ സ്വദേശി, ദുബായില്‍ നിന്നും വന്ന് ചികിത്സയിലായിരുന്ന പള്ളിപ്പാട് സ്വദേശി എന്നിവരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവര്‍ 105 ആയി. 136 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.

Story Highlights: covid confirmed 18 persons in Alappuzha district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top