വിവാദത്തിനിടെ ‘വാഗൺ ട്രാജഡി’ സിനിമ അണിയറയിൽ ഒരുങ്ങുന്നു; ചിത്രീകരണം രണ്ട് മാസത്തിനകം

wagon tragedy movie

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമകളെ ചൊല്ലിയുള്ള വിവാദത്തിനിടെ വാഗണ്‍ ട്രാജഡി സിനിമയുമായി സംവിധായകന്‍ റജി നായര്‍. രണ്ട് മാസത്തിനകം ചിത്രീകരണം ആരംഭിക്കും. ഒരു വര്‍ഷം മുമ്പ സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. നിലവില്‍ നടക്കുന്ന വാരിയം കുന്നൽ സിനിമാ വിവാദം അനാവശ്യമാണെന്നും സംഘപരിവാറുകള്‍ക്ക് ആഷിഖ് അബു എന്ന നാമധാരിയാണ് പ്രശ്‌നം എന്ന് റജി നായര്‍ പറഞ്ഞു.

Read Also: ആഷിഖ് അബുവിന്റെ വാരിയംകുന്നനെതിരെ പരാതി

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമാ വിവാദം കൊഴുക്കുന്നതിനിടെയാണ് വാഗണ്‍ ട്രാജഡി ദി ബ്ലാക്ക് ഹിസ്റ്ററി എന്ന സിനിമ ചിത്രീകരണത്തിന് തയ്യാറെടുക്കുന്നത്. ചരിത്ര സംഭവം അതേപടി പകര്‍ത്തുന്നതിനു പകരം മരണമുഖത്തെ മനുഷ്യന്റെ നിസ്സഹായാവസ്ഥയാണ് സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. നിലവിലെ വിവാദങ്ങള്‍ സംഘപരിവാര്‍ ശക്തികളുടെ അജണ്ടയുടെ ഭാഗമാണെന്നും ആഷിഖ് അബു എന്ന സംവിധായകനില്‍ ഉപരി ആഷിഖ് അബു എന്ന നാമധാരിക്ക് എതിരെയുള്ള ആക്രമണമാണെന്നും റജി നായര്‍ പറഞ്ഞു. സ്വാതന്ത്ര്യ സമര കാലഘട്ടം പുനരാവിഷ്‌കരിക്കുന്നതോടൊപ്പം ഒരുപറ്റം മനുഷ്യരുടെ ജീവിതം പറയുന്ന സിനിമയില്‍ പ്രണയവും നൊമ്പരങ്ങളും ചിത്രത്തിൽ ഉള്‍ച്ചേരുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.

Read Also: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒരേസമയം നാല് സിനിമകൾ

പൃഥ്വിരാജിനെയും ടൊവിനോ തോമസിനെയുമാണ് പ്രധാന കഥാപാത്രങ്ങളായി ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. മമ്മൂട്ടി നായകനായ പട്ടാളം, പൃഥ്വിരാജ്- ഇന്ദ്രജിത് ചിത്രമായ ‘ഒരുവന്‍ ‘ എന്നി സിനിമകളുടെ തിരക്കഥാകൃത്തും ശാരദ നായികയായെത്തിയ ‘കലികാലം’ സിനിമയുടെ സംവിധായകനുമാണ് റജി നായര്‍.

Story Highlights: wagon tragedy movie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top