കൊവിഡ് ചികിത്സക്ക് സ്വകാര്യാശുപത്രികളെയും പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കര്‍ണാടക മാതൃകയില്‍ കേരളത്തിലും സ്വകാര്യാശുപത്രികളില്‍ കൊവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

സാമൂഹിക വ്യാപനം ഉണ്ടായാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മാത്രം കൊവിഡ് ചികിത്സ നടത്തുന്ന രീതി പ്രായോഗികമാവില്ലെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കൊവിഡ് ചികിത്സ നടത്തുന്ന സ്വകാര്യാശുപത്രികള്‍ ഈടാക്കേണ്ട തുക സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറിയും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ റനീഷ് കക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Story Highlights: consider private hospitals for covid treatment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top