Advertisement

ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ നിരോധനാജ്ഞ

June 26, 2020
Google News 1 minute Read
curfew in alappuzha thrikunnapuzha purakkad grama panchayat boundary

ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ മുഴുവനായി സിആർപിസി 144 പ്രകാരമുള്ള നിരോധന ഉത്തരവ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ പുറപ്പെടുവിച്ചു. ജൂൺ 26 രാത്രി 12 മുതൽ ജൂലൈ 3 രാത്രി 12 വരെ ആണ് നിരോധനാജ്ഞ.

ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കുട്ടനാട് താലൂക്കിലെ വെള്ളപ്പൊക്ക കെടുതികൾ ഒഴിവാക്കുവാൻ പുറക്കാട് വില്ലേജിലെ തോട്ടപ്പള്ളി സ്പിൽവേ ഡൗൺസ്ട്രീം പൂർവസ്ഥിതിയിലാക്കാൻ ഉള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ചില സംഘടനകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്ത് പ്രതിഷേധ പരിപാടികൾ നടന്നു വരുന്നത് അക്രമാസക്തമാകാൻ സാധ്യതയുള്ളതായും പ്രതിഷേധ പരിപാടികൾക്ക് ആളുകൾ കൂട്ടം കൂടുന്നത് മൂലം കൊവിഡ് രോഗവ്യാപനം സാധ്യത വർദ്ധിക്കാൻ ഇടയാകും എന്നതിനാലും നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി അഭ്യർത്ഥിച്ചിരുന്നു. ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ മേൽ പ്രദേശങ്ങളിൽ സംഘർഷസാധ്യത നിലനിൽക്കുന്നതായി ബോധ്യപ്പെട്ടതിനാലും, പ്രതിഷേധ പരിപാടികൾ മൂലം കൊവിഡ് സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാലും തൃക്കുന്നപ്പുഴ പുറക്കാട് ഗ്രാമ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു എന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Story Highlights- curfew, alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here