Advertisement

മാനസികാരോഗ്യത്തിന് വേണം ശ്രദ്ധ; ക്യാമ്പയിന് നേതൃത്വം നൽകി വേൾഡ് മലയാളി സർക്കിൾ

June 26, 2020
Google News 1 minute Read
wmc host mental health campaign

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ ആത്മഹത്യക്ക് പിന്നാലെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ക്യാമ്പയിന് നേതൃത്വം നൽകി ഫേസ്ബുക്ക് കൂട്ടായ്മ. നാലു ലക്ഷം അംഗങ്ങളുള്ള ലോക മലയാളിക്കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

ഡബ്ല്യുഎംസി ഫോർ മെന്റൽ ഹെൽത്ത് എന്ന ഹാഷ്ടാഗിലാണ് ക്യാമ്പയിൻ പുരോഗമിക്കുന്നത്. കേരളത്തിലെ പ്രഗൽഭരായ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകളടക്കമുള്ള ഡോക്ടർമാർ, തുടങ്ങിയവർ , മാനസികാരോഗ്യവുമായി ബന്ധപെട്ട വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. പൊതുജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന മാനസിക രോഗങ്ങളെപ്പറ്റിയും പ്രതിരോധങ്ങളെ പറ്റിയും രോഗികളും ചുറ്റുപാടുമുള്ളവരും സ്വീകരിക്കേണ്ട കാര്യങ്ങളെ പറ്റിയുമെല്ലാമാണ് ബോധവത്കരണം .

ഈ മേഖലയിലെ വ്യാജന്മാരെയും തെറ്റായ ഉപദേശികളെയും, തിരിച്ചറിഞ്ഞ് മാനസികാരോഗ്യപരിപാലനം സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടതിന്റെ  ആവശ്യകതയെ കുറിച്ചും അംഗങ്ങൾ പറയുന്നു. ജൂൺ പതിനെട്ട് മുതൽ, തുടങ്ങിയ ക്യാമ്പയിൻ 28 ന് അവസാനിക്കും.

Story Highlights- mental health, wmc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here