കോട്ടയം ജില്ലയിൽ 15 പേർക്ക് കൊവിഡ്; 7 പേർ രോഗമുക്തരായി

കോട്ടയം ജില്ലയിൽ 15 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 11 പേർ വിദേശ രാജ്യങ്ങളിൽ നിന്നും നാലു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 11 പേർ വീട്ടിലും, രണ്ടുപേർ ക്വാറന്റീൻ കേന്ദ്രത്തിലും നിരീക്ഷണത്തിലായിരുന്നു. രണ്ടു പേർ വിമാനത്താവളത്തിൽ എത്തിയയുടൻ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
ഇതോടെ രോഗബാധിതരായി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 121 ആയി. ഇതിൽ 43 പേർ പാലാ ജനറൽ ആശുപത്രിയിലും 34 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 38 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നാലു പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്. ഇന്ന് ഏഴു പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ ആകെ 211 പേർക്കാണ് രോഗം ബാധിച്ചത്. ആകെ 90 പേർ രോഗമുക്തരായി.
Story highlight:covid for 15 in Kottayam Seven were sick
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here