കാരുണ്യ പദ്ധതിപ്രകാരം സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ള തുക നൽകാൻ സർക്കാർ

കാരുണ്യ പദ്ധതിപ്രകാരം സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ള തുക നൽകാൻ സർക്കാർ നിർദേശിച്ചു. 140.64 കോടി രൂപ നൽകാനാണ് സർക്കാർ ഉത്തരവിറക്കിയത്. തുക നൽകാൻ വൈകിയത് ബാങ്ക് അക്കൗണ്ട് നമ്പരിലെ തെറ്റു കാരണമാണെന്നാണ് വിശദീകരണം. തുക നൽകിയില്ലെങ്കിൽ ജൂലൈ ഒന്നു മുതൽ പദ്ധതിയുമായി സഹകരിക്കില്ലെന്ന് ആശുപത്രി മാനേജ്മെന്റ്ുകൾ സർക്കാരിനെ അറിയിച്ചിരുന്നു.

200 കോടിയോളം രൂപയുടെ കുടിശികയെ തുടർന്നാണ് കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ പിന്മാറുമെന്ന് സർക്കാരിനെ അറിയിച്ചത്. ഇൻഷ്വറൻസ് കമ്പനിയായ റിലയൻസിനു സർക്കാർ യഥാസമയം പണം കൈമാറാത്തതാണ് കുടിശികയ്ക്ക് കാരണമെന്നും ആശുപത്രി മാനേജ്മെന്റ്ുകൾ ആരോപിച്ചിരുന്നു. ജൂലൈ ഒന്നു മുതൽ സൗജന്യ ചികിത്സ നൽകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. തുടർന്നാണ് 140.64 കോടി ഇൻഷ്വറൻസ് കമ്പനിക്ക് നൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തുക റിലയൻസ് ഇൻഷ്വറൻസ് കമ്പനിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

എന്നാൽ, ബാങ്ക് അക്കൗണ്ടിലെ തെറ്റ് കാരണം ഇതിനു കഴിഞ്ഞില്ലെന്ന് സംസ്ഥാന ആരോഗ്യ ഏജൻസി എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചുവെന്നും അതിനാൽ റിലയൻസ് ഇൻഷ്വറൻസിന്റെ പുതിയ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി കൊവിഡ് കാലമായതിനാൽ ജൂൺ 30 വരെ നീട്ടുകയായിരുന്നു. ജൂലൈ മുതൽ സംസ്ഥാന ആരോഗ്യ ഏജൻസിക്ക് കീഴിൽ പദ്ധതി നേരിട്ട് നടത്താനാണ് നീക്കം.

Story highlight: Government to provide funds to private hospitals under the Karunya scheme

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top