ഷമ്‌നാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ കൂടുതല്‍ കേസുകള്‍

നടി ഷമ്‌നാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇന്നലെ നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഷമ്‌നയുടെ കേസ് കൂടാതെ പ്രതികള്‍ക്കെതിരെ അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗീക ചൂഷണം, മനുഷ്യക്കടത്ത്, പണാപഹരണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. മുഖ്യപ്രതി മുഹമ്മദ് ഷഫീഖിനുവേണ്ടിയുള്ള തെരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കി.

മുഖ്യപ്രതി മുഹമ്മദ് ഷഫീഖ് തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞതായാണ് വിവരം. അതേസമയം, നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പ്രതികളെ അഞ്ച് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കി. കേസില്‍ പത്ത് പ്രതികളുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിഗമനം. മുഖ്യ പ്രതിയായ പാലക്കാട് സ്വദേശി അടക്കം ഇനിയും പിടിയിലാകാനുണ്ട്. ഹൈദരാബാദിലുള്ള ഷംന കാസിം മടങ്ങിയെത്തുന്നതോടെ പൊലീസ് നടിയുടെ മൊഴിയെടുക്കും.

Story Highlights: Shamna Kasim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top