തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷം; 3940 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

kerala covid

തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 3940 പേർക്ക് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ വിദേശത്ത് നിന്നെത്തിയ നാലു പേർക്കും കേരളത്തിൽ നിന്നെത്തിയ 11 പേർക്കും അടക്കം സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തിയ 179 പേരും ഇന്ന് രേഗംം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും.

തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് വിമാനത്തിൽ എത്തിയ ഒരാൾക്കും റോഡ്/ട്രെയിൻ മാർഗം എത്തിയ 10 പേർക്കുമാണ് ഉൾപ്പെടുന്നത്. ഇവർ കേരളത്തിൽ ഏത് പ്രദേശത്ത് നിന്നെത്തി എന്ന് വ്യക്തമല്ല.

അതേസമയം, രാജ്യത്ത് കൊവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഇന്ന് മാത്രം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 54 പേരാണ്. ഇതുവരെ 82,275 പേർക്ക് രോഗം സ്ഥിരീകരിച്ചു. 45,537 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്.

Story highlight: covid outbreak rampant in Tamil Nadu 3940 people were diagnosed with the disease today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top