‘ആറു കാറിൽ നിറയെ സ്വർണവും പണവും, ഇതിന് എസ്‌കോട്ട് പോകാൻ പ്രതികൾ ആവശ്യപ്പെട്ടു’: പരാതിക്കാരി

culprits asked to escort six cars carrying gold says victim

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരകളെ ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടത്തുകയാണ് പ്രതികളുടെ ലക്ഷ്യമെന്ന് തട്ടിപ്പിനിരയായ പരാതിക്കാരി 24 നോട് പറഞ്ഞു.

സ്വർണ്ണക്കടത്തിനും കള്ളപ്പണ കടത്തിനും എസ്‌കോർട്ടുപോകാനെന്ന് പറഞ്ഞാണ് പ്രതികൾ വിളിച്ചത്. ആറു കാറിൽ നിറയെ സ്വർണ്ണവും പണവും എന്നാണ് പ്രതികൾ പറഞ്ഞത്. പാലക്കാട് മുതൽ തിരൂർ വരെ എസ്‌കോർട്ടുപോകാനാണ് ആവശ്യപ്പെട്ടത്. ഇതിനായി വാഗ്ദാനം ചെയ്തത് രണ്ടു ലക്ഷം രൂപയാണെന്ന് പരാതിക്കാരി പറഞ്ഞു. ഡീൽ ശരിയായില്ലെന്ന് പറഞ്ഞ് ഓരോ ദിവസവും നീട്ടികൊണ്ടു പോയെന്നും ഡീൽ ശരിയാക്കാനെന്ന് പറഞ്ഞ് സ്വർണവും പണവും തട്ടിയെടുത്തുവെന്നും പരാതിക്കരി പറയുന്നു. തന്നെ കൂടാതെ ഏഴു പെൺകുട്ടികളും തട്ടിപ്പിന് ഇരയായെന്ന് പരാതിക്കാരി കൂട്ടിച്ചേർത്തു.

അതേസമയം, ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസിൽ നടിയുടെ നമ്പർ നൽകിയ നിർമാതാവിനെ പൊലീസ് ചോദ്യം ചെയ്യും. ഷംന കാസിമിന്റെ നമ്പർ നൽകിയത് തൃശൂർ സ്വദേശിയായ നിർമാതാവാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. അതിനിടെ കേസിലെ മുഖ്യപ്രതി റഫീഖിന്റെ സഹോദരനായ ഹാരിസിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഹെയർ സ്‌റ്റൈലിസ്റ്റാണ് ഹാരിസ്. ഷംന കാസിമിനെ വിളിച്ചത് ഹാരിസാണെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.

Story Highlights- culprits asked to escort six cars carrying gold says victim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top