ഇതര സംസ്ഥാനത്ത് നിന്നെത്തിയവരെ വീട്ടിൽ ക്വാറന്റീനിലാക്കാനായി കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദ്ദനം; കേസ്

attack against ambulance driver

ഇതര സംസ്ഥാനത്ത് നിന്നെത്തിയവരെ വീട്ടിൽ ക്വാറൻ്റീനിൽ പ്രവേശിപ്പിക്കാനായി കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദ്ദനം. കൊല്ലം ഏരൂരിലാണ് സംഭവം. ആംബുലൻസ് ഡ്രൈവർ ഉണ്ണിക്കുട്ടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ മണലിപച്ച സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.

Read Also: കൊല്ലത്ത് കൊവിഡ് ക്വാറന്റീൻ ലംഘിച്ച യുവാവ് പിടിയിൽ

കൊല്ലം ഏരൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു യുവാക്കൾ ഇന്നലെയാണ് ഉടുപ്പിയിൽ നിന്ന് എത്തിയത്. കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്‍റെ വീട്ടില്‍ ക്വാറൻ്റീൻ സൗകര്യമുണ്ടായിരുന്നില്ല. തുടർന്ന് ഏരൂർ മണലിപച്ചയിലെ വീട്ടിൽ ഇരുവർക്കും ക്വാറൻ്റീൻ അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. യുവാക്കളുമായി ആംബുലൻസ് മണലിപച്ചയിൽ എത്തിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ഇരുവരേയും ക്വാറൻ്റീനിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. അതിനിടെയാണ് ആംബുലൻസ് ഡ്രൈവർ ഉണ്ണിക്കുട്ടനെ നാട്ടുകാർ മർദ്ദിച്ചത്.

പൊലീസ് എത്തി ഉണ്ണിക്കുട്ടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടുപ്പിയിൽ നിന്നെത്തിയ യുവാക്കളെ ഏരൂരിലെ വീട്ടിൽ ക്വാറൻ്റീനിലാക്കി. ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചയാൾക്കെതിരെ ഏരൂർ പൊലീസ് കേസെടുത്തു.

Story Highlights: attack against ambulance driver

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top