ലോക്ക്ഡൗൺ പ്രതിസന്ധി; കുട നിർമ്മിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന ഭിന്നശേഷിക്കാർ ദുരിതത്തിൽ

Umbrella Differently Abled

ലോക്ക്ഡൗണിൽ വരുമാനം നിലച്ചതോടെ പ്രതിസന്ധിയിലായ നിരവധി ഭിന്നശേഷിക്കാരുണ്ട്. കോഴിക്കോട് ജില്ലയിൽ കുട നിർമ്മിച്ചു ഉപജീവനമാർഗം കണ്ടത്തിയ നിരവധി ഭിന്നശേഷിക്കാർ കുട വിറ്റഴിക്കാനാവാതെ ദുരിതത്തിലാണ്. മറ്റ് തൊഴിലുകൾ തേടാനുമാവില്ല എന്നതാണ് ഇവർക്ക് മുന്നിലെ വെല്ലുവിളി.

Read Also: വരുമാനം നിലച്ചു, വാഹനങ്ങൾ തുരുമ്പെടുക്കുന്നു; ഡ്രൈവിംഗ് സ്കൂളുകൾ ലോക്ക്ഡൗണിൽ തന്നെ

ഭിന്നശേഷിക്കാരായ ഷെമീറും മുഹമ്മദലിയും നിർമിച്ച ഈ കുടകളുടെ വർണമൊന്നും ഇവരുടെ ജീവിതങ്ങൾക്കില്ല. കുട വാങ്ങാൻ ആളില്ല. മാസം മൂന്നായി ഈ കഷ്ടപ്പാടിന്റെ നാളുകൾ എണ്ണി തുടങ്ങിയിട്ട്. മഴക്കാലമാവുമ്പോൾ വിറ്റുകിട്ടുന്ന കുടയുടെ തുക കൊണ്ടായിരുന്നു ഇവരുടെ കുടുംബം മുന്നോട്ട് നീങ്ങിയത്. പക്ഷെ ഈ ലോക്ക്ഡൗൺ കാലം അതും ഇല്ലാതാക്കി

“പലയിടത്തു നിന്നും പണം കടം വാങ്ങിയും ലോൺ എടുത്തുമൊക്കെ കുട ഉണ്ടാക്കി വച്ചിരുന്നു. അത് ചെലവാക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ വലിയ ഒരു തിരിച്ചടി ഈ മേഖല നേരിടുകയാണ്.”- മുഹമ്മദലി പറയുന്നു.

Read Also: വീണ്ടും ലോക്ക്ഡൗൺ നീട്ടി അഞ്ച് സംസ്ഥാനങ്ങൾ

ബസ് സ്റ്റാന്റുകളും വിദ്യാലയങ്ങളും ആയിരുന്നു പ്രധാന വിപണന കേന്ദ്രം. പക്ഷെ, ഈ തവണ വിപണി മുന്നിൽ കണ്ട് നിർമിച്ച കുടകളെല്ലാം വീട്ടിൽ തന്നെ കെട്ടിക്കിടക്കുകയാണ്. മറ്റ് ജോലികൾ ചെയ്യാനും സാധിക്കില്ല.

“ഞാൻ ഒരു ചെറിയ കടയും ഇതുമായിട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. മിഠായിക്കട ആയിരുന്നു. ഈ സീസണിൽ കുഴപ്പമില്ലാത്ത കച്ചവടം കിട്ടേണ്ടതായിരുന്നു.”- ഷമീർ പറയുന്നു.


300 രൂപയാണ് ഒരു കുടയുടെ വില. സർക്കാരോ സുമനുസകളോ കനിഞ്ഞാൽ മാത്രമേ ഇനി ഇവരുടെ ജീവിതം മുന്നോട്ടു പോവുകയുള്ളൂ.

Story Highlights: Umbrella, Differently Abled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top