ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസ്: മുഖ്യ പ്രതി ഹാരിസ് പിടിയിൽ

main culprit haris arrested shamna kasim blackmail case

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ മുഖ്യ പ്രതി ഹാരിസ് പിടിയിൽ. ഇന്ന് ഉച്ചയോടെയാണ് ഹാരിസിനെ പൊലീസ് പിടികൂടുന്നത്. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റാണ് ഹാരിസ്.

ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഹാരിസ് സ്വർണകടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുവെന്നും കൂടുതൽ സിനിമ താരങ്ങളെ സ്വർണക്കടത്ത് സംഘം സമീപിച്ചതായും അന്വേഷണ സംഘം പറയുന്നു. 2 കോടി രൂപ വാഗ്ദാനം നൽകി ഹാരിസ് സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷംന കേസിലെ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും. സ്വർണകടത്തിനെ കുറിച്ച് ഡിആർഐയും അന്വേഷിക്കും.

ഹാരിസ് ഉൾപ്പെടെ നിലവിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഒൻപതാം പ്രതിയെ പിടികൂടാൻ തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതിക്ക് കൊവിഡാണെന്ന വിവരം അറിയുന്നത്. ഇയാളുടെ കൊവിഡ് ഫലം നെഗറ്റീവായതിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു.

അതേസമയം, കേസിൽ നാല് നടന്മാരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഷംനയുമായി വിദേശ ഷോകൾ ചെയ്ത താരങ്ങളിൽ നിന്നാണ് വിവരം ശേഖരിച്ചത്. താരങ്ങളുടെ ഡ്രൈവർമാരുടെ നമ്പറും ഉദ്യോഗസ്ഥർ ചോദിച്ച് വാങ്ങിയിട്ടുണ്ട്. ഷംന കാസിമിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഷൂട്ടങിന് ശേഷം ഹൈദ്രബാദിൽ നിന്നും ഷംന ഇന്ന് കൊച്ചിയിൽ എത്തും. തുടർന്നാണ് മൊഴി രേഖപ്പെടുത്തുക.

Story Highlights- main culprit haris arrested shamna kasim blackmail case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top