ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസ്: നാല് നടന്മാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു

shamna kasim black mail case details collected from four actors

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ നാല് നടന്മാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഷംനയുമായി വിദേശ ഷോകൾ ചെയ്ത താരങ്ങളിൽ നിന്നാണ് വിവരം ശേഖരിച്ചത്. താരങ്ങളുടെ ഡ്രൈവർമാരുടെ നമ്പറും ഉദ്യോഗസ്ഥർ ചോദിച്ച് വാങ്ങിയിട്ടുണ്ട്. ഷംന കാസിമിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഷൂട്ടങിന് ശേഷം ഹൈദ്രബാദിൽ നിന്നും ഷംന ഇന്ന് കൊച്ചിയിൽ എത്തും. തുടർന്നാണ് മൊഴി രേഖപ്പെടുത്തുക.

അതിനിടെ ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത പ്രതികൾക്കെതിരെ മൂന്ന് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതികൾ സ്വർണവും പണവും തട്ടിയെടുത്തെന്ന പെൺകുട്ടികളുടെ പരാതിയിലാണ് കേസ്. പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഷംന കാസിമിന്റെ അമ്മ റൗള ബീവി പ്രതികരിച്ചു.

ബ്ലാക്ക് മെയിൽ കേസ്; ഷംനാ കാസിമിന് പൂർണ പിന്തുണയുമായി ഡബ്ലുസിസി

അതേസമയം, ബ്ലാക്ക് മെയിലിംഗ് സംഘത്തിനെതിരെ പരാതി നൽകാൻ യുവതികൾ മടിക്കുകയാണ്. തട്ടിപ്പിനിരയായതായി പൊലീസ് കണ്ടെത്തിയ പലരും പരാതി ഇല്ലെന്ന് അറിയിച്ചു. കുടുംബപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് യുവതികൾ പിൻവാങ്ങുന്നത്. കൂടുതൽ പേരും നിർധന കുടുംബത്തിലെ യുവതികളാണ്. 18 പെൺകുട്ടികളാണ് തട്ടിപ്പ് സംഘത്തിനെതിരെ ഇതിനോടകം പരാതി നൽകിയിരിക്കുന്നത്.

Story Highlights- shamna kasim black mail case details collected from four actors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top