Advertisement

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഈ മാസം 30 ന്‌ശേഷവും തുടരും

June 29, 2020
Google News 2 minutes Read

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിലുള്ള നിയന്ത്രണം ഈ മാസം 30 ന്‌ശേഷവും തുടരുമെന്ന് ദേവസ്വം ബോർഡ്. എന്നാൽ, എത്ര നാൾ വരെ നിയന്ത്രണങ്ങൾ തുടരുമെന്ന കാര്യത്തിൽ നാളത്തെ ബോർഡ് യോഗത്തിൽ തീരുമാനിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ മാസം 30 വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം, ക്ഷേത്രങ്ങളിൽ നടക്കുന്ന പതിവ് പൂജയും ആചാരചടങ്ങുകളും മുടങ്ങില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇക്കുറി ബലിതർപ്പണവും ഒഴിവാക്കിയിരുന്നു.

Story highlight: The temples under the Travancore Devaswom Board will not allowed devoties after 30th of this month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here