ബ്ലാക്ക് മെയിലിംഗ് സംഘത്തിനെതിരെ പരാതി നൽകാൻ മടിച്ച് യുവതികൾ

women back off from complaint against blackmailing team

ബ്ലാക്ക് മെയിലിംഗ് സംഘത്തിനെതിരെ പരാതി നൽകാൻ മടിച്ച് യുവതികൾ. തട്ടിപ്പിനിരയായതായി പൊലീസ് കണ്ടെത്തിയ പലരും പരാതി ഇല്ലെന്ന് അറിയിച്ചു. കുടുംബപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് യുവതികൾ പിൻവാങ്ങുന്നത്. കൂടുതൽ പേരും നിർധന കുടുംബത്തിലെ യുവതികളാണ്. 18 പെൺകുട്ടികളാണ് തട്ടിപ്പ് സംഘത്തിനെതിരെ ഇതിനോടകം പരാതി നൽകിയിരിക്കുന്നത്.

അതേസമയം, ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത പ്രതികൾക്കെതിരെ മൂന്ന് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതികൾ സ്വർണവും പണവും തട്ടിയെടുത്തെന്ന പെൺകുട്ടികളുടെ പരാതിയിലാണ് കേസ്.

വിവാഹാലോചന നടത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ നടി ഷംന കാസിമിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഷൂട്ടങിന് ശേഷം ഹൈദ്രബാദിൽ നിന്നും ഷംന ഇന്ന് കൊച്ചിയിൽ എത്തും. തുടർന്നാണ് മൊഴി രേഖപ്പെടുത്തുക.

Story Highlights- blackmail, shamna kasim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top