Advertisement

ഇന്ന് കാസർഗോഡ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് എട്ട് പേര്‍ക്ക്

June 30, 2020
Google News 2 minutes Read
8 covid cases kasargod

കാസർഗോഡ് പുതുതായി എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. രോഗ വ്യാപനത്തിൻ്റെ മൂന്നാം ഘട്ടത്തിൽ 130 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്. 26 ദിവസങ്ങള്‍ക്ക് ശേഷമാണ് കാസർഗോട് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നത്. അവസാനമായി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് ജൂൺ 4 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറിനായിരുന്നു.

Read Also: കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തി

പുതുതായി രണ്ടു പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. 46 വയസുള്ള ചെങ്കള സ്വദേശിയാണ് ഒരാൾ. ഇദ്ദേഹം ജൂണ്‍ 17 ന് സ്വന്തം കാറില്‍ ആലുവയിലേക്ക് പോകുകയും അവിടെ അദ്ദേഹത്തിന്റെ വില്ലയില്‍ താമസിച്ച് 26 ന് നാട്ടിലേക്ക് സ്വന്തം കാറില്‍ തന്നെ മടങ്ങുകയും ചെയ്തതാണ്. കാസർകോട് സ്വദേശിയായ മറ്റൊരാൾ എറണാകുളം തൃപ്പൂണിത്തറയിലാണ് ചികിത്സയിലുള്ളത്. കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേര്‍ വിദേശത്തു നിന്നും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരാണ്.

Read Also: കോട്ടയം ജില്ലയിൽ 3 പേർക്ക് കൊവിഡ്; 6 പേർക്ക് രോഗമുക്തി

അതേസമയം, ജില്ലയിൽ പുതുതായി നാല് പേർ കൂടി രോഗമുക്തരായി. മൂന്നാം ഘട്ടത്തിൽ 273 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 143 പേരാണ് ആശുപത്രി വിട്ടത്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 203 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതുൾപ്പെടെ 393 പേരുടെ പരിശോധനാ ഫലം കൂടി ജില്ലയിൽ ഇനി ലഭിക്കാനുണ്ട്.

കേരളത്തിൽ ഇന്ന് 131 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

Story Highlights: 8 covid cases today in kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here