Advertisement

ചൈനയിൽ അതിവ്യാപന സാധ്യതയുള്ള വൈറസിനെ കണ്ടെത്തി

June 30, 2020
Google News 1 minute Read

ചൈനയിൽ അതിവ്യാപന സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തി. മനുഷ്യനിലേക്ക് അതിവേഗം പടരുന്ന വൈറസിനെ കണ്ടെത്തിയത് പന്നികളിലാണ്. മുൻകരുതൽ ഇല്ലെങ്കിൽ രോഗാണു ലോകമെങ്ങും പടർന്നേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി.

2009 ൽ ലോകത്ത് പടർന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതൽ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ജി 4 എന്നാണ് പുതിയ വൈറസിന് നൽകിയിരിക്കുന്ന പേര്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നൽകില്ലെന്നും ഗവേഷകർ പറയുന്നു.

read also: ഇന്ത്യയില്‍ ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ തീരുമാനം

കൊവിഡ് വ്യാപനം ലോകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വൈറസ് കണ്ടുപിടിച്ചിരിക്കുന്നത്. കൊവിഡിന്റെ ഉറവിടവും ചൈനയായിരുന്നു.

story highlights- swine flu, china

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here