ഇന്ത്യ- ചൈനാ സംഘർഷം; ബിജെപിക്ക് ഒപ്പം നിൽക്കണമെന്ന് മായാവതി

അതിർത്തിയിൽ ചൈനയുമായി നടക്കുന്ന തർക്കത്തിൽ ബിജെപിക്ക് ഒപ്പം നിൽക്കണമെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി. കോൺഗ്രസിനെയും വിമർശിച്ച മായാവതി ഇന്ധന വിലക്കയറ്റത്തിന് കേന്ദ്രത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇന്ത്യ- ചൈന സംഘർഷത്തിലെ ബിജെപി- കോൺഗ്രസ് വാഗ്വാദങ്ങൾ ആശങ്കാജനകമാണെന്നും അത് രാജ്യതാത്പര്യത്തിന് നിരക്കുന്നതല്ലെന്നും മായാവതി പറഞ്ഞു. കോൺഗ്രസ് ചെയ്ത കാര്യങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാൻ ബിജെപി തയാറാകണമെന്നും അവ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മായാവതി. ചൈനയ്ക്ക് ഈ സാഹചര്യത്തിൽ മുതലെടുപ്പിന് സാധിക്കും. മറ്റ് പ്രശ്‌നങ്ങൾ പാർട്ടികളുടെ തർക്കത്തിനിടയിൽ അവഗണിക്കപ്പെടുകയാണെന്നും മായാവതി വ്യക്തമാക്കി.

Read Also: വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച; രണ്ട് മരണം

ആത്മനിർഭർ ഭാരതിലേക്ക് ഇനിയും ഒരുപാട് അധ്വാനിക്കേണ്ടതുണ്ട്. വാക്കുകൾക്കൊണ്ട് മാത്രം കാര്യമില്ല. കോൺഗ്രസിന്റെ നിലപാടുകൾക്ക് എതിരെയാണ് മായാവതിയും രംഗത്തെത്തിയിരിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട പിന്നോക്കക്കാരെ സഹായിക്കുന്നതിൽ കോൺഗ്രസ് തോറ്റുപോയതിനാലാണ് ബിഎസ്പി ഉണ്ടായത്. ബിഎസ്പി രാജ്യത്തെ സ്വതന്ത്ര്യമായ പാർട്ടിയാണെന്നും കളിപ്പാട്ടമല്ലെന്നും മായാവതി പറഞ്ഞു. നേരത്തെ എൻസിപി നേതാവ് ശരത് പവാറും കേന്ദ്രത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top