Advertisement

ഇന്ത്യൻ കമ്പനിയുടെ കൊവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിന്

June 30, 2020
Google News 1 minute Read

ഇന്ത്യയിലെ കമ്പനി വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി. ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്ന മരുന്നാണ് പരീക്ഷണത്തിനായി ഒരുങ്ങുന്നത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ജൂലൈ മാസത്തോടെ ട്രയൽ ആരംഭിക്കുമെന്ന് ചെയർമാൻ ഡോ. കൃഷ്ണ എല്ല. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായിരിക്കും പരീക്ഷണം.

Read Also: പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗണിനു പിന്നാലെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം

ഇന്ത്യയിൽ മുപ്പതോളം സ്ഥാപനങ്ങൾ വാക്‌സിൻ വികസിപ്പിക്കാനായി രംഗത്തുണ്ടെന്നാണ് വിവരം. വാക്‌സിൻ പരീക്ഷണം വിജയമാകുകയാണെങ്കിൽ മരുന്ന് വിപണിയിലിറക്കാം. വാക്‌സിൻ വികസനത്തിന്റെ നിർണായക ചുവടുവയ്പാണിത്.

വാക്‌സിന്റെ പ്രീക്ലിനിക്കൽ ട്രയൽ നേരത്തെ വിജയിച്ചിരുന്നു. ഇന്ത്യൻ മെഡിക്കൽ സംഘടനയായ ഐസിഎംആർ, എൻഐവി എന്നിവയുമായി സഹകരിച്ചായിരുന്നു വാക്‌സിൻ വികസിപ്പിക്കല്‍. ഹൈദരാബാദിലെ ജീനോംവാലിയിൽ വച്ചാണ് വാക്‌സിൻ കണ്ടെത്തിയത്. വാക്‌സിന്റെ സുരക്ഷയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കമ്പനി ഡ്രഗ് കണ്ട്രോളർ സർക്കാരിന് സമർപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here