പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗണിനു പിന്നാലെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം

മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. അടിയന്തര സാഹചര്യങ്ങളിൽ മാത്രമെ പുറത്ത് ഇറങ്ങാൻ അനുമതിയുള്ളു. അല്ലാത്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. അതേസമയം, മലപ്പുറം പാലക്കാട് ജില്ലാ അതിർത്തി അടച്ചു. പൊന്നാനി താലൂക്കുമായി അതിർത്തി പങ്കെടുന്ന റോഡുകളാണ് അടച്ച്.

പൊന്നാനി നഗരസഭ മുഴുവനും വട്ടംകുളം, എടപ്പാൾ, ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, വെളിയങ്കോട്, പെരുമ്പടപ്പ് , തവനൂർ, കാലടി പഞ്ചാത്തുകളുമാണ് കണ്ടെയ്മന്റെ സോണുകളിൽ ഉൽപ്പെടുന്നത്. പൊന്നാനി തുറമുഖവും പുതുപൊന്നാനി തുറമുഖവും, പുതുപള്ളി തുടങ്ങിയ തിരക്കേറിയ ഇടങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ പാലക്കാട് ജില്ലയിലെ അതിർത്തി പഞ്ചായത്തുകളായ ആനക്കര, കപ്പൂർ എന്നിവിടങ്ങൾ പ്രത്യേക ജാഗ്രതയിലാണ്. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തി താൽക്കാലികമായി അടച്ചു. പൊന്നാനി താലൂക്കുമായി അതിർത്തി പങ്കെടുന്ന റോഡുകളാണ് അടച്ചത്.

അതേസമയം ഒരു ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ഒരു പലചരക്കുകടയും ഒരു പച്ചക്കറിക്കടയും മാത്രമാണ് തുറക്കാൻ അനുമതിയുള്ളൂ. ബാക്കിവരുന്ന മീൻ, ഇറച്ചി, റേഷൻകടകൾ ഉൾപ്പെടെ മുഴുവൻ കടകളും അടഞ്ഞുകിടക്കും. പൊന്നാനി നഗരസഭയിൽ മാത്രം മൂന്ന് പലചരക്ക് കടയ്ക്കും പച്ചക്കറിക്കടയ്ക്കും തുറക്കാൻ അനുമതിയുണ്ട്.

എന്നാൽ, സാധനങ്ങൾ വാങ്ങാൻ പൊതുജനങ്ങൾ പുറത്തിറങ്ങരുത്. മരുന്ന് ഉൾപ്പടെയുള്ള അത്യാവശ്യ സാധനങ്ങൾക്ക് പൊലീസ് നൽകുന്ന നമ്പറുകളിൽ ഉച്ചയ്ക്ക് ഒന്നിനുമുമ്പായി വിളിച്ച് ഓർഡർ ചെയ്യാം. വൈകുന്നേരം മൂന്നിനുശേഷം രാത്രി പത്തുവരെ പൊലീസ് സഹായത്തോടെ വീടുകളിലേക്ക് സാധനങ്ങൾ എത്തിച്ചുനൽകും. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ വീടിന് പുറത്തിറങ്ങാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Story highlight: District administration takes strict action after triple lockdown in Ponnani taluk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top