മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താന്‍ ജൂലൈ മുതൽ സ്റ്റാമ്പ് ഡ്യൂട്ടി

മ്യൂച്വൽ ഫണ്ട്‌സിൽ നിക്ഷേപിക്കാൻ ഇനി സ്റ്റാമ്പ് ഡ്യൂട്ടിയും. ജൂലൈ മുതലാണ് ഈ നിബന്ധന നിലവിൽ വരുക. നിക്ഷേപത്തിന്റെ 0.005 ശതമാനമായിരിക്കും സ്റ്റാമ്പ് ഡ്യൂട്ടി. ഉദാഹരണമായി ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് രൂപയായിരിക്കും സ്റ്റാമ്പ് ഡ്യൂട്ടി.

Read Also: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 98.82

ഈ വർഷം ആദ്യം മുതൽ തന്നെ സ്റ്റാമ്പ് ഡ്യൂട്ടി ഏർപ്പെടുത്താൻ തീരുമാനമായിരുന്നു. എന്നാൽ പിന്നീട് അത് രണ്ട് വട്ടം നീട്ടി. സ്റ്റാമ്പ് ഡ്യൂട്ടി വരുന്നത് കാര്യമായി ബാധിക്കുക ഹ്രസ്വകാലത്തേക്ക് വലിയ തുക നിക്ഷേപിക്കുന്ന നിക്ഷേപകരെയാണ്. ഒറ്റത്തവണ, എസ്‌ഐപി, ഡിവിഡന്റ് റീഇൻവെസ്റ്റ്‌മെന്റ് തുടങ്ങിയ നിക്ഷേപത്തിനെല്ലാം സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടി വരും. ഓഹരി അധിഷ്ഠിത ഫണ്ടുകൾക്കും ഇത് ബാധകമായിരിക്കും.

 

mutual funds, stamp duty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top